Search
Close this search box.

അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഹൈസ്കൂളിന്റെ ‘ജനിതകം’

eiQRXTM27273

ആറ്റിങ്ങൽ : അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ജനിതകം എന്ന ഹ്രസ്വചലച്ചിത്രം നൽകുന്നത്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും പുതുതലമുറ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അവതരിപ്പിക്കുക വഴി കാഴ്ചക്കാരുടെ മനസ്സിൽ പരിസ്ഥിതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ജനിതകം നൽകുന്നത് എന്ന് ജൂറി വിലയിരുത്തി. പത്തു വയസ്സുകാരനായ ഒരു കുട്ടിയുടെ കുടുംബത്തിലും സ്കൂളിലും നടക്കുന്ന സംഭവങ്ങളാണ് പ്രതിപാദ്യം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് ആണ്. സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപകനായ സുനിൽ കൊടുവഴന്നൂരാണ്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നിർമ്മിച്ച രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ജനിതകം. തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ., പ്രശസ്ത സംവിധായകരായ ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പ്രമോദ് പയ്യന്നൂർ, ആർച്ച് ബിഷപ്പ് ഡോ.റോബിൻസൺ ഡേവിഡ് എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!