Search
Close this search box.

ജനുവരി 8 പൊതുപണിമുടക്ക് – റയിൽവെ സ്റ്റേഷനുകളിൽ യാത്ര ഒഴിവാക്കാൻ പ്രചാരണം.

eiPVW8O30953

ചിറയിൻകീഴ് : തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചും പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചും നാടിനെ തകർക്കുന്നെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി 8 ന് നടത്തുന്ന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം അന്നേ ദിവസം ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് കടയ്ക്കാവൂർ റയിൽവേ സ്റ്റേഷനിലും ചിറയിൻകീഴ്റയിൽവേ സ്റ്റേഷനിലും പ്രചരണം നടത്തി. കടയ്ക്കാവൂരിൽ സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസ് , മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ലൈജു ,സിഐറ്റിയു ഏര്യാ കമ്മിറ്റിയംഗങ്ങളായ എസ്.സാബു, എസ്.ആർ.ജ്യോതി ,ഇഗ്നേഷ്യസ് ലയോള ,ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ഷീല, തിനവിള മണി, റൂബി (സി ഐ റ്റി യു )സജീർ (എ ഐ റ്റി യു സി) അശോകൻ (ഐ എൻ റ്റി യു സി) തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!