പെരിങ്ങമ്മലയിൽ ജീവനി പദ്ധതി

പെരിങ്ങമ്മല: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതി പെരിങ്ങമ്മല പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീജാഷെനിൽ അദ്ധ്യക്ഷയായി. ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, കാർഷിക വികസനസമിതി അംഗങ്ങൾ, പത്രപ്രവർത്തകർ എന്നിവർക്ക് പോഷകസസ്യ തൈകൾ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം.എസ്. സിയാദ്, എ. റിയാസ്, എ.ഇ.ഒ സിന്ധു, ഡോ. രേഖ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീബ, കാർഷിക വികസനസമിതി അംഗങ്ങളായ ജോർജ് ജോസഫ്, വേണു, ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോ. വി.ജെ. നിയാസെലിൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് അനി നന്ദിയും പറഞ്ഞു