രോഗികൾക്കാശ്വാസമായി ജൻ ഔഷധി

നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് എതിര്‍വശം കേന്ദ്രസര്‍ക്കാരിന് കീഴിലുളള ജന്‍ ഔഷധി കേന്ദ്രം ടീക്കാറാം മീണ ഐഎസ് ഉദ്ഘാടനം ചെയ്തു. പന്തളം രാജാവ് കേരളവര്‍മ്മ തമ്പുരാന്‍, നെടുമങ്ങാട് മുസ്ലീം പള്ളി ഇമാം, നഗരസഭാ പ്രതിപക്ഷ നേതാവ് റ്റി അര്‍ജുനന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അരുണ്‍ കുമാര്‍ നഗരസഭാ കൗണ്‍സിലര്‍ സാബു മാര്‍ക്കറ്റ് വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ തുടങ്ങിയവര്‍ സംബന്ധിച്ചു. .ഇംഗ്ലീഷ് മരുന്നുകള്‍ക്ക് 80% വിലക്കുറവില്‍ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.ഈ അവസരം ഉപയോഗപ്പെടുത്തുവാൻ ഡോക്ടേഴ്സിനോട് പ്രത്യേകം പറഞ്ഞ് ജന്‍ ഔഷധി മരുന്നുകള്‍ എഴുതിവാങ്ങുവാൻ രോഗികൾ ശ്രദ്ധിക്കണമെന്നും, അത് മൂലം ഒരു പരിധിവരെ വന്‍ കിട മരുന്ന് കമ്പനിക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഇതിന്റെ പ്രെപ്രൈറ്റർ ബി അജയ് കുമാര്‍ പറഞ്ഞു.