കടയ്ക്കാവൂരിൽ 123ആം നേതാജി ജന്മവാർഷികവും അവാർഡ് വിതരണവും നടന്നു

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും കേരള എക്സ് ഐ.എൻ.എ അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസ് 123-ാംമത് ജന്മവാർഷികവും അവാർഡു ദാനവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം നിർവഹിച്ചു.

ബിഎ മലയാളത്തിന് കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കു ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ നേതാജി എൻഡോവ്മെന്റ് അവാർഡ് നേടിയത് എം.ജി സർവ്വകലാശാലയിലെ ആലുവ യു.സി കോളേജിലെ അബിന പ്രകാശാണ്. 13000 രൂപയും അവാർഡും നൽകി അബിന പ്രകാശിനെ ആദരിച്ചു.

കൂടാതെ 2019 മിസ് കേരള വിന്നർ അൻസികബീർ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയ്ക്ക് എ ഗ്രേഡ് നേടിയ സുൽത്താന, സംസ്ഥാന ശാസ്ത്രമേളയിൽ പെയിന്റിംഗിന് എ ഗ്രേഡ് നേടിയ ജിഷ്ണു ദേവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം നേതാജി അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമാം ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷാകുമാരി, ജനപ്രതിനിധികളായ ബിന്ദു ആർ.വി, രാധിക പ്രദീപ്, ആർ.പ്രകാശ്, സുകുട്ടൻ, ഷീല, ഷിജു, കൃഷ്ണകുമാർ, ഐഎൻസി മണ്ഡലം പ്രസിഡന്റ് റസൂൽ ഷാ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി ഒ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ സുഭാഷ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ തൃദീപ് കുമാർ നന്ദിയും പറഞ്ഞു.