കടയ്ക്കാവൂർ പഞ്ചായത്തിൽ ഭരണഘടന സാക്ഷരത ആമുഖ വായന ചടങ്ങ് സംഘടിപ്പിച്ചു

കടയ്ക്കാവൂർ : സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിവരുന്ന ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻ പഠിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കടയ്ക്കാവൂർ തെക്കുംഭാഗം തുടർ വിദ്യാകേന്ദ്രത്തിൽ ഭരണഘടന ആമുഖം വായന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ ഭരണഘടന ആമുഖം വായിച്ചു ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ സുകുട്ടൻ അധ്യക്ഷത വഹിച്ചു. മെമ്പർ ബിന്ദു, ജെപി.എച്ച്.എൻ തുടങ്ങിയവർ പങ്കെടുത്തു. പ്രേരക ഗീത സ്വാഗതവും അജിത നന്ദിയും പറഞ്ഞു.