കടയ്ക്കാവൂരിൽ ‘പൊതു ഇടം എന്റേതും’ രാത്രി നടത്തം സംഘടിപ്പിച്ചു

കടയ്ക്കാവൂർ : വനിതാ- ശിശു വികസന വകുപ്പിന്റെ “സധൈര്യം മുന്നോട്ട്” എന്ന പരിപാടിയുടെ ഭാഗമായി കടയ്ക്കാവൂരിൽ ‘പൊതു ഇടം എന്റേതും’ രാത്രി നടത്തം സംഘടിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിക്ക് കടയ്ക്കാവൂർ ഗ്രാമ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും നിലയ്ക്കാമുക്ക് ജംഗ്ഷൻ വരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ വിലാസിനി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷമാം ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, വാർഡ് മെമ്പർ ഷീല എസ്, ജെ.സി.ഡി.എസ് സൂപ്പർവൈസർ ഇന്ദു, സിഡിഎസ് ചെയർപേഴ്സൺ വത്സല, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.