കടയ്ക്കാവൂരിൽ ജൈവ പച്ചക്കറി കൃഷി സെമിനാർ സംഘടിപ്പിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ ജൈവ പച്ചക്കറി കൃഷി സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കൃഷി ഓഫീസർ ലക്ഷ്മി മുരുകൻ ഓരോ വീടുകളിലും ജൈവ പച്ചക്കറി കൃഷി നടപ്പാക്കേണ്ടതിനെ കുറിച്ച് സംസാരിച്ചു. അയുർവേദ ഡോ. ഗീത ആഹാരത്തിൽ ജൈവപച്ചക്കറി ഉപയോഗിക്കുന്നത് കൊണ്ടുളള ഗുണങ്ങൾ വിശദീകരിച്ച്. കൊണ്ട് സംസാരിച്ചു.