കടയ്ക്കാവൂരിൽ സൊലേസ് മെഡിക്കൽ ക്യാമ്പ് നാളെ (18-01-2020) രാവിലെ 10 മണി മുതൽ…

കടയ്ക്കാവൂർ : കടയ്ക്കാവൂർ ആസ്ഥാനമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സൊലേസ് ചാരിറ്റബിൾ അസ്സോയിയേഷൻ നാളെ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്സ് സ്കൂളിൽ വച്ച് അനന്തപുരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർ പത്ത് മണിക്ക് മുൻപ് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം നൂറോളം പേരെ നോക്കുവാൻ സാധിക്കുമെന്ന് സംഘാകരായ സൊലേസ് അറിയിച്ചു.

അതോടൊപ്പം തന്നെ 10-ാം ക്ലാസ്സിലും 12-ാം ക്ലാസ്സിലും പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഒരു പ്രചോദന സെഷൻ ക്ലാസ്സ് കൂടി നടത്തുന്നുണ്ട്. പരീക്ഷ അടുക്കുമ്പോഴും, പരീക്ഷാ ഹാളിലേക്ക് കയറുമ്പോഴുമുണ്ടാകുന്ന ഉത്ഘണ്ട, മാനസിക സംഘർഷം ഇവ ദുരീകരിക്കുവാനും, പരീക്ഷക്ക് തയ്യാറെടുക്കുവാനും വളരെയധികം സഹായകരമാകും.

കഴിവതും ഈ രണ്ട് പ്രോഗ്രാമുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൊലേസ് സംഘാടകരായ റോയ് പ്രഭാകരൻ, സുനിൽ സുധാകരൻ, അനിൽകുമാർ.കെ കോടമ്പള്ളി എന്നിവർ അറിയിച്ചു.

Tel: 9745454343