Search
Close this search box.

പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ആക്രമണം : കല്ലമ്പലത്ത് ആറു പേർ അറസ്റ്റിൽ

eiLXZKQ98684

കല്ലമ്പലം : പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ചെമ്മരുതി മുത്താന ജയകൃഷ്ണൻമുക്കിൽ ആക്രമണം നടത്തിയ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തു. മുത്താന കൊച്ചാര പൊയ്ക കോളനി സ്വദേശികളായ അഖിൽ, മഹേഷ്‌, കണ്ണൻ, സൂരജ് , സനു ,സേതു എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

മുത്താന ജയകൃഷ്ണൻ മുക്ക് ജംഗ്ഷനിൽ പുതുവർഷാഘോഷങ്ങളുടെ പേരിൽ രാത്രിയിൽ ബഹളം വയ്ക്കുകയും പ്രദേശവാസിയായ ബീനയുടെ വീടിന്റെ ജന്നൽ ഗ്ലാസ്സുകൾ അടിച്ചു തകർക്കുകയും സമീപത്തെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. കല്ലമ്പലം എസ്.ഐ വി. നിജാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!