സ്മാർട്ടാകാൻ ഒരുങ്ങി കവലയൂർ എച്ച്.എസ്.എസ് : പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കവലയൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ സ്മാർട്ട്‌ ആകുന്നു. എംഎൽഎ അഡ്വ ബി സത്യന്റെ ശ്രമഫലമായി തീരദേശവികസനഫണ്ടിൽ നിന്നും 2കോടി രൂപയിൽ നിർമിക്കുന്ന പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജേ.മേഴ്സികുട്ടി നിർവഹിക്കും. നാളെ വൈകുന്നേരം 3 മണിക്ക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിക്കും.

വിജയ ശതമാനത്തിൽ മുന്നിൽ നിൽക്കുന്ന കവലയൂർ എച്ച്. എസ്. എസ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 96 ശതമാനം വിജയവും നേടിയിരുന്നു. പഠനമികവിൽ സ്കൂൾ മുന്നിൽ ആണെങ്കിലും ക്ലാസ് മുറികളുടെ അസൗകര്യം ഏവർക്കും ഒരു പോലെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പുതിയ ബ്ലോക്ക് വരുന്നതോടെ ലാബ് സൗകര്യങ്ങൾ ഉൾപ്പടെ വിശാലമായ ക്ലാസ് മുറികളും സാധ്യമാകും.

ചടങ്ങിൽ അഡ്വ അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും. പി. ഡബ്ലിയു. ഡി സൂപ്രണ്ടിങ് എൻജിനീയർ ആർ.സാബു റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംകെ യൂസഫ്, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ്, ഹയർ സെക്കൻഡറി സ്കൂൾ ആർ.ഡി.ഡി നാരായണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ് കുമാർ, മണമ്പൂർ എസ്‌.സി.ബി പ്രസിഡന്റ്‌ എ. നഹാസ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിനി ആർ. എസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.എസ് സുഷമ, പഞ്ചായത്ത്‌ അംഗങ്ങളായ കെ. അംബിക, കെ രതി, ഹെഡ്മിസ്ട്രസ് ആർ. മേരി, എസ്എംസി ചെയർമാൻ സന്തോഷ്‌. എസ്, പി.ടി. എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.