കിളിമാനൂരിൽ 8 ആം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂർ : കിളിമാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിമാത്ത്, പൊരുന്തമൺ പടിഞ്ഞാറ്റതിൽ ആശാ നിവാസിൽ ഷിജുവിന്റെ മകൻ അഭിനവ്(13) നെയാണ് വീട്ടിന് സമീപമുള്ള നെല്ലി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 4 മണിക്കും 5:45നും ഇടയിലാണ് സംഭവം. വീട്ടിലുള്ളവർ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അഭിനവിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

കിളിമാനൂർ എച്ച്.എസ് വിദ്യാർത്ഥിയാണ്.