കിളിമാനൂരിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

കിളിമാനൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാ​ഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 2019 -20 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നിന്ന് തുക വിനിയോ​ഗിച്ചാണ് പഠനസഹായമായി ലാപ്പുകൾ നൽകിയത്. വിതരണോദ്ഘാടനം പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ എൽ. ബിന്ദു അദ്ധ്യക്ഷയായി. പഞ്ചായത്തം​ഗങ്ങളായ ബീനാ വേണു​ഗോപാൽ, ബി.എസ്. റജി, രവി, എസ്. അനിത, എൻ. ലുപിത, ഷാജിമോൾ തുടങ്ങിയവർ സംസാരിച്ചു