കിളിമാനൂരിൽ 3 പ്ലസ് വൺ വിദ്യാർത്ഥികളെ റോഡ് വശത്ത് അബോധാവസ്ഥയിൽ കണ്ടെത്തി…

കിളിമാനൂർ: കിളിമാനൂർ ചൂട്ടയിൽ – ചെങ്കിക്കുന്ന് റോഡിൽ മൂന്ന് സ്ഥലത്തായി മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികളെ അബോധാവസ്തയിൽ കണ്ടത് നാട്ട്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിളിമാനൂരിലെ പാരലൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. മൂന്ന് സ്ഥലങ്ങളിലാണ് മൂന്ന് പേരും കിടന്നത്. ഒരാൾ ഒരു കിലോമീറ്ററോളം മാറിയും രണ്ടു പേർ 500-600 മീറ്റർ മറിയുമാണ് കിടന്നിരുന്നത്. അബോധാവസ്ഥയിൽ വിദ്യാർത്ഥികൾ റോഡ് വശത്ത് കിടക്കുന്നത് കണ്ട നാട്ടുകാർ വിവരം കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒരു മണിക്കൂറായിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആക്ഷേപിച്ചു. 108ന്റെ ആംബുലൻസും സ്ഥലത്തില്ലായിരുന്നു. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന സിവിൽ ഡിഫൻസിന്റെ പ്രവർത്തകർ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിൽ അറിയിക്കുകയും അവിടെ നിന്ന് ആംബുലൻസ് എത്തി മൂന്ന് വിദ്യാർത്ഥികളെയും കേശവപുരം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. മൂന്ന് വിദ്യാർത്ഥികളും ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്നതായി സംശയം ഉണ്ട്. അതാവണം ഇത്തരത്തിൽ ഒരു അബോധവസ്ഥയിലേക്ക് നയിക്കാൻ കാരണം എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. കൃത്യമായ പരിശോധനകൾ നടന്നു വരുകയാണ്.