അടയിരുന്ന എഡിസണും മുട്ട വിരിയിച്ച അഭിനവും

വടശേരിയിലൊരു എഡിസൺ

കിളിമാനൂർ:കണ്ണീരൊഴുക്കി കേണപേക്ഷിച്ചുകൊണ്ട് മകനുമൊത്ത് തന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന അമ്മയെ നോക്കി യാതൊരു ദാക്ഷിണ്യവുമില്ലാതെ എഡിസണിന്റെ അധ്യാപകൻ റെവറന്റ് ഏംഗൽ പറഞ്ഞു:
‘ഇല്ല സാധ്യമല്ല,
ബുദ്ധി വികസിക്കാത്ത ഇവനെ ഇവിടെ പഠിപ്പിക്കാൻ സാധ്യമല്ല.
കൊണ്ടുപോയ്ക്കൊള്ളൂ എവിടേക്കെങ്കിലും സമയം കളയാതെ മനുഷ്യനെ മെനക്കെടുത്താതെ വേഗം പൊയ്ക്കൊള്ളൂ.’
കൂടുതലൊന്നും പറഞ്ഞിട്ടും കാര്യമില്ലെന്നുകണ്ട ആ അമ്മ നാൻസി എഡിസൺ വളരെ മനോവിഷമത്തോടെ മകനെയുംകൊണ്ട് വീട്ടിലേക്കു പോന്നു.ഇത്
നൂറ്റാണ്ടുകൾക്കു മുൻപ് അമേരിക്കയിൽ നടന്ന സംഭവം.

കാലം മാറി വിദ്യാഭ്യാസരിതിയും അധ്യാപകരും കുട്ടികളും
വെറുതെയല്ല നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നൽകിയത്

ധാരാളം സംശയങ്ങളുള്ള എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന എഡിസൺ. പലപ്പോഴും അധ്യാപകരുടെ കണ്ണിലെ കരടായിരുന്നു .എന്നാൽ ഗവ യു പി എസ് പേരൂർ വടശ്ശേരിയിലെ ഷാഹിന ടീച്ചർക്കു എഡിസൺ മാരെ ഇഷ്ടമാണ്.സംശയ നിവാരണം പരീക്ഷണ നിരീഷണങ്ങളിലൂടെ മാത്രം.അഞ്ചാം ക്ലാസുകാരൻ അഭിനവ് ചോദിച്ചു മുട്ടയുടെ മുകളില്‍ അടയിരുന്നു കോഴി കുഞ്ഞുങ്ങളെ വിരിയിക്കുന്നതു പോലെ നമുക്ക് മുട്ട വിരിയിക്കാനാകുമോ?

ഷാഹിന ടീച്ചറിന്റെ വീട്ടിലുള്ള ഇൻകുബേറ്റർ സംവിധാനം പരിചയപ്പെടുത്തി പ്രവർത്തനംവിശദീകരിച്ചു നൽകി.

എന്നാൽ പിന്നെ നമുക്ക് ഇൻകുബേറ്റർ നിർമിച്ചാലോ എന്നായി അഭിനവ്.

സ്കൂൾ ഹൈടെക് ക്ലാസ് മുറിയുടെ സഹായത്തോടെ അഭിനവ് ഇൻകുബേറ്ററിന്റെ നിർമ്മാണ രീതി സ്വയം കണ്ടെത്തി താപനിയന്ത്രണത്തിനായി ഉപകരണം ജേഷ്ഠന്റെ സഹായത്തോടെ ഓൺലൈൻ വഴി വാങ്ങി.
പ്രാദേശിക വിഭങ്ങൾ ശേഖരിച്ചു ഇൻകുമ്പേറ്റർ തയ്യാറാക്കി.
വിവിധ ഇനം കോഴി മുട്ടകൾ അടവച്ചു
ഓരോ ദിവസവും മുട്ടകൾ നിരീക്ഷിച്ച് ഊഷ്മാവ് ക്രമീകരിച്ചു.മൊബൈൽ ഫോണിന്റെ സഹായത്തോടെ മുട്ടകൾ സ്കാനിംഗ് നടത്തി കേടായവ മാറ്റി.ഏഴ് മുട്ടകൾ വിരിഞ്ഞു.ഒരോ ദിവസത്തേയും മാറ്റങ്ങൾ രേഖപ്പെടുത്തുകയും ഡിജിറ്റലായി റിക്കാർഡ് ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്.അഭിനവ് ഇൻകുബേറ്ററിൽ വിരിയിച്ച കുഞ്ഞുങ്ങളെ കാണാൻ സ്കൂൾ കുട്ടികളും നാട്ടുകാരും, പഞ്ചായത്ത് പ്രതിനിധികളും വരുന്നുണ്ട്.രണ്ട് കോഴിക്കുഞ്ഞുങ്ങളെ സ്കൂളിൽ നടത്തുന്ന ശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് സമ്മാനം നൽകാനാണ് അഭിനവിന്റെ തീരുമാനം.

പൊതു വിദ്യാലയത്തിൽ പഠിച്ചതുകൊണ്ട് മാത്രമാണ് എന്റെ മകന് ഷാഹിന ടീച്ചറിനെ കിട്ടിയതെന്നും അവന് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനായതെന്നും അച്ഛൻ രാജേന്ദ്രകുറുപ്പ് പറയുന്നു. ശാസ്ത്ര പരീക്ഷണങ്ങളിൽ വിജയിച്ച അഭിനവിനെ ബി ആർ സി അംഗങ്ങൾ വീട്ടിലെത്തി അഭിനന്ദിച്ചു.ചെറിയ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് മനുഷ്യ വർഗത്തിന് എക്കാലവും പ്രയോജനം ചെയ്യുന്ന ഒരായിരം കണ്ടുപിടിത്തങ്ങൾ നടത്തുന്നതിന് ഉതകുന്നതാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായം എന്ന് ബിപിഒ എം എസ് സുരേഷ് ബാബു പറഞ്ഞു.