കിഴുവിലത്ത് ‘ഗണിതോത്സവം 2020’ സമാപിച്ചു

കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം 2020ന്റെ സമാപന സമ്മേളനം പുരവൂർ എസ്.ബി.യു.പി.എസ്സിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ സ്വാഗതം ആശംസിച്ചു. ജനുവരി 17നാണ് ഗണിതോത്സവം ആരംഭിച്ചത്. സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ആർ ശ്രീകണ്ഠൻ നായർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപൻ, ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ഗിരീഷ്കുമാർ, സുജ, സാംബശിവൻ,സുജാത, സൈനാ ബീവി, ബിപിഒ സജി, പി.ഇ.സി അംഗങ്ങളായ ജെ.ശശി, ബിആർസി കോർഡിനേറ്റർ ലീന എന്നിവർ സംസാരിച്ചു. എസ്.ബി.യു.പി.എസ് എച്ച്.എം രുക്മിണി അമ്മ നന്ദി രേഖപ്പെടുത്തി.