കിഴുവിലത്ത് ബലൂണുകൾ ആകാശത്തേക്ക് പറത്തി കുട്ടികളുടെ ഗണിത മേളയ്ക്ക് തുടക്കം

കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗണിതശാസ്ത്ര മേളയുടെ ഉദ്ഘാടനം പുരവൂർ എസ്.ബി.യു.പി സ്കൂളിൽ വച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. അൻസാർ നിർവഹിച്ചു.

കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനപ്രതിനിധികളായ സൈന ബീവി,സുജ, ഉണ്ണികൃഷ്ണൻ, പിഇസി അംഗങ്ങളായ ജെ.ശശി, വി ബാബു, നിർവഹണ ഉദ്യോഗസ്ഥനായ സതീഷ് കുമാർ, ബി.ആർ.സി കോഡിനേറ്റർ ലീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ ഉണ്ണികൃഷ്ണൻ സ്വാഗതവും എച്ച്.എം രുക്മിണി അമ്മ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടു കൊണ്ട് കുട്ടികളുടെ ഗണിത മേളക്ക് തുടക്കം കുറിച്ചു. ഗണിത ശാസ്ത്രമേളയുടെ സമാപനം ജനുവരി 19ന് വൈകുന്നേരം മൂന്ന് മണിക്ക് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.