വർക്കലയിൽ കെ.എം മാണി ജന്മദിനം ആചരിച്ചു

വർക്കല : കേരളത്തിൻറെ വികസനത്തിലും കേരളീയരുടെ ക്ഷേമത്തിലും സാന്ത്വനസ്പർശമായി നിലകൊണ്ടിരുന്ന കെ.എം മാണി സാറിൻറെ എൺപത്തി ഏഴാം ജന്മദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ വർക്കല ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ പാഥേയം എന്ന പേരിൽ സംഘടിപ്പിച്ചു. സുപ്രസിദ്ധ സിനിമാതാരം ജി കെ പിള്ള, കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സഹായ ദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി ആർ സുനു, വർക്കല സജീവ്, നിയോജകമണ്ഡലം പ്രസിഡൻറ് ജെറി റിച്ചാർഡ്, സെക്രട്ടറി അഡ്വ എം പ്രസാദ്, ബി.ദിലീപൻ, കാക്കോട് സി. ഉണ്ണികൃഷ്ണൻനായർ, അജയൻ കല്ലമ്പലം, ചാവർകോട് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.