കൊടുവഴന്നൂർ സ്കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്‌ യൂണിറ്റ്

പുളിമാത്ത് : കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഷാജഹാൻ,ജില്ലാ പഞ്ചായത്തംഗം ഡി.സ്‌മിത,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്,ശാലിനി, ബിനു,വിജയകുമാർ,പ്രിൻസിപ്പൽ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.സ്കൂളിന് എസ്.പി.സി അനുമതിക്കായി പരിശ്രമിച്ച ബി.സത്യൻ എം.എൽ എയെ ചടങ്ങിൽ പി.ടി.എ ആദരിച്ചു.