പെരുങ്ങുഴിയിൽ ‘ലഹരി വിമുക്തി’ സംഘടിപ്പിച്ചു

ചിറയിൻകീഴ്: പെരുങ്ങുഴി രാജരാജേശ്വരി ഗ്രന്ഥശാല, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ, കേരള എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ലഹരി വിമുക്തി’ എന്ന പരിപാടി ഗ്രന്ഥശാല അങ്കണത്തിൽ നടന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷാനിബാബീഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് കെ രഘുനാഥൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി ഇന്ദിര മുഖ്യപ്രഭാഷണവും, വൈസ് പ്രസിഡൻ്റ് ആർ അജിത്ത് പ്രതിഭകളെ ആദരിക്കലും നിർവ്വഹിച്ചു. ചിറയിൻകീഴ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി സുരേഷ് ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി സുധർമ്മ, ബ്ലോക്ക് പഞ്ചായത്തംഗം തെറ്റിച്ചിറ രവി, എം തുളസി, ബി മനോഹരൻ, ശ്രീജ, എൻ രഘുനാഥൻ, ബി ലില്ലി, ലീനസുധീർ എന്നിവർ സംസാരിച്ചു. റ്റി എസ് ദിലീപ് കുമാർ സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.