‘നോ പ്ലാസ്റ്റിക് സേവ് എർത്ത്’ ക്യാമ്പയിനുമായി മടന്തപ്പച്ച എം.എൽ.പി.എസ്

മടന്തപ്പച്ച എം എൽ പി എസ് ദേശീയ വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി നോ പ്ലാസ്റ്റിക് സേവ് എർത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.നാലാം ക്ലാസിലെ വയലും വനവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ക്യാമ്പയിൻ തിരഞ്ഞെടുത്തത്.വർക്കല കടൽത്തീരത്തെ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ,ക്യാരി ബാഗുകൾ,ഐസ്ക്രീം കവറുകളും അധ്യാപകരും കുട്ടികളും ചേർന്ന് ശേഖരിച്ചു.വിനോദത്തിനായി നോർവേയിൽ നിന്നെത്തിയ എലിസബത്തും സംഘവുമായി കുട്ടികൾ ഇംഗ്ലീഷിൽ സംവദിച്ചു.കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രതികരണം അദ്ഭുതപ്പെടുത്തി.ഹലോ ഇംഗ്ലീഷ് മാതൃകയിലുള്ള ക്ലാസ് റൂം പ്രവർത്തനമാണ് കുട്ടികൾക്ക് ഭയരഹിതമായി ഇംഗ്ലീഷിൽ സംവദിക്കാനായത് എന്ന് പ്രഥമാധ്യാപിക ഷിബില ബീഗം പറഞ്ഞു.സഞ്ചാരികളുടെ പറുദീസയായ കേരളത്തിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ രീതിയിലും ഒത്തൊരുമയും നോർവേക്കാരിയായ എലിസബത്തിൽ കൗതുകം ഉണർത്തി. പരിപാടിയിൽ ബി ആർ സി പരിശീലകരായ വൈശാഖ് കെ എസ്, ഷീബ കെ, അധ്യാപകരായ ദീപ ജെ, അബ്ദുൾ കലാം, സുനിജ, രമ്യ, പി റ്റി എ പ്രതിനിധികൾ പങ്കെടുത്തു .