മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്‌യു യൂണിറ്റ് സമ്മേളനം

മടവൂർ : മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്‌യു യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കെഎസ്‌യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷബിൻ ഹാഷിം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് ജിഹാദ് കല്ലമ്പലം, യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് അഫ്സൽ,അച്ചു സത്യദാസ്, അഭിറാം, ജാഫർ, അച്ചുശിവകുമാർ, മിഥുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി സമീൽ, ആഷിക്ക്, മാനസ്, സച്ചു, അൽ അമീൻ,വിനായക്,അരോമൽ,അശ്വിൻ എന്നിവരെ തെരഞ്ഞെടുത്തു.