മലയിൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ഭയമില്ലാതെ പരീക്ഷയ്‌ക്കൊപ്പം’ സംഘടിപ്പിച്ചു

മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘ഭയമില്ലാതെ പരീക്ഷയ്‌ക്കൊപ്പം ബോധവത്കരണ പരിപാടി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗാ ദിനത്തോടനുബന്ധിച്ച് ആകാശവാണി നടത്തിയ പരിശീലന പരിപാടിയിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനു നേതൃത്വം നൽകിയ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ.സ്മിതാ.എസ്.ശിവനും വിദ്യാർത്ഥികൾക്കും യോഗത്തിൽ ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ ജി.ശ്രീറാം ഉപഹാരം നൽകി ആദരിച്ചു. ഭൂവിനിമയ ബോർഡ് കമ്മിഷണർ നിസാമുദ്ദീൻ, പ്രിൻസിപ്പൽ എസ്.വൈ.സോവറിൻ, ഹെഡ്മാസ്റ്റർ ദേവപ്രദീപ് എന്നിവർ സംസാരിച്ചു. ഡോ.കാവ്യ, ഡോ.ലിയോറാണി, ഡോ.രമ്യ എന്നിവർ ക്ലാസെടുത്തു.