Search
Close this search box.

മണമ്പൂരിൽ ഗുരുനഗർ ഗുരുമന്ദിരത്തിന്റെ ചില്ല് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

eiAJCAI32014

മണമ്പൂർ : മണമ്പൂർ ഗുരുനഗറിലെ ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുംകുളം മടവിളാകത്ത് ജയിംസ് ഉണ്ണിയെയാണ് (35) കല്ലമ്പലം പൊലീസ് പിടികൂടിയത്. മണമ്പൂർ ഗുരുനഗർ ഗുരുമന്ദിരത്തിന്റെ ഗ്ലാസ് ചില്ലുകളാണ്‌ പുതുവർഷമാഘോഷിച്ച ഒരു സംഘം ചൊവ്വാഴ്ച രാത്രി തകർത്തത്.

സംഭവദിവസം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് ജയിംസിനെ പിടികൂടി. എന്നാൽ ഇതേ പ്രതി തന്നെയാണ് ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്തത് എന്ന് തെളിഞ്ഞതിനാൽ കല്ലമ്പലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ പുതുവർഷത്തിൽ ആക്രമണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കടയ്ക്കാവൂർ സ്‌റ്റേഷനിൽ വധശ്രമത്തിന് കേസ് എടുത്തിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ജയിംസ് ഉണ്ണി എന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!