മണമ്പൂരിൽ ‘ജീവനി’ക്ക് തുടക്കം: കർഷകർക്ക് ആദരവും ഗെയിംസ് ഫെസ്റ്റ് വിജയികൾക്ക് ജേഴ്‌സി വിതരണവും

മണമ്പൂർ : മണമ്പൂരിൽ ‘ജീവനി’- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നിർവഹിച്ചു. കവലയൂർ ഗുരു മന്ദിരം ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് അധ്യക്ഷത വഹിച്ചു.

2020 ജനുവരി ഒന്നു മുതൽ 2021 ഏപ്രിൽ വരെയുള്ള 470 ദിവസം വിഷരഹിത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി -‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്നത്.

യോഗത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള തൈ വിതരണം ചെയ്തു. കറിവേപ്പില, വേപ്പ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത് പരിധിയിലെ കർഷകരെ ആദരിച്ചു. കൂടാതെ പഞ്ചായത്ത്‌ സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിൽ വിജയിച്ചവർക്ക് ജേഴ്‌സി വിതരണവും നടന്നു.

മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.സുരേഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. എസ് സുഷമ,  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് രഞ്ജിനി, പഞ്ചായത്ത്‌ അംഗങ്ങളായ രാധാകൃഷ്ണൻ, പ്രശോഭന വിക്രമൻ, ലിസി വി തമ്പി, ജയ ആർ, നജീമ, റ്റി. നാസർ, ഷീജ വിജയൻ, കെ. രതി, അംബിക, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പഞ്ചായത്ത്‌ സെക്രട്ടറി, കൃഷി ഓഫീസർ ബീന ജെ.എസ്, കൃഷി അസിസ്റ്റന്റ് സജു ആർ.എസ്, യുവ കർഷകർ, കുട്ടി കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉച്ച ഭക്ഷണത്തോടെ യോഗം സമാപിച്ചു.