മണമ്പൂരിൽ സമഗ്ര പുരയിട കൃഷിക്കുള്ള വിത്തും ചെടികളും വിതരണം ചെയ്തു

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ 2019-2020 സാമ്പത്തിക വർഷത്തെ സമഗ്ര പുരയിട കൃഷിക്കുള്ള വിത്തും ചെടികളും ഇന്നു രാവിലെ കുളമുട്ടം എൽപിഎസ്സിൽ വെച്ച് നടന്നു. മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ സലിം, വാർഡ് മെമ്പർ ഷീജ വിജയൻ, കൃഷി ഓഫീസർ ബീന, കൃഷി അസിസ്റ്റന്റ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.