മംഗലപുരത്ത് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഏരിയാ സമ്മേളനം നടന്നു

മംഗലപുരം : കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മംഗലപുരം ഏരിയാ സമ്മേളനം രണ്ട് ദിവസക്കാലം വേങ്ങോട് ,തോന്നക്കൽ സാംസ്ക്കാരിക സമിതി ഹാളിൽനടന്നു. പ്രതിനിധി സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് പി.സുശീലൻ അദ്ധ്യക്ഷനായിരുന്നു. സ്വാഗത സംഘം ചെയർമാൻ മധുവേങ്ങോട് സ്വാഗതം ചെയ്തു.കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്.അംബിക, ജില്ലാ സെക്രട്ടറി കെ.ശശാങ്കൻ ,എസ.എസ് .ബിജു, എ . ഗണേശൻ, മധു മുല്ലശ്ശേരി, ഇ .ജലീൽ ,തുണ്ടത്തിൽ ശശി, എം .യാസർ, ശ്രീകുമാർ, എസ് . സുനിൽ കുമാർ,വിജയകുമാർ, വിധീഷ്, തുങ്ങിയവർ സംസാരിച്ചു. മുൻകാല യൂണിയൻ നേതാക്കളെ സമ്മേളനം ആദരിച്ചു . സമ്മേളനത്തിന് മുന്നോടിയായി പതാക, കൊടിമര ജാഥകൾ വേലു, ഭാസ്കര പിള്ള എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ കെ . ഗോപാലൻ, പി . സുശീലൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു . ഏരിയാകമ്മിറ്റി ഭാരവാഹികളായി പി. സുശീലൻ (പ്രസിഡന്റ് ) ജമീലാബീവി, മുകുന്ദൻ (വൈസ് പ്രസിഡന്റുമാർ ) ആർ.അനിൽ ( സെക്രട്ടറി ) ടി . പ്രശോഭൻ ,എസ് . രാജു (ജോയിന്റ് സെക്രട്ടറിമാർ ) കെ . ഗോപാലൻ, മോഹനൻ നായർ, അഞ്ജന ( എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.