പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിർമിച്ച ആഡിറ്റോറിയം തുറന്നു

വാമനപുരം : മുളമന വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിർമിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ദത്ത് ഗ്രാമത്തിലെ അരയ്ക്ക് താഴെ തളർന്നു പോയ‌ യുവാവിന് എച്ച്.എസ്.എസ് -എൻ.എസ്.എസ് വിദ്യാർ‌ത്ഥികൾ വാങ്ങി നൽകിയ മൂന്ന് വീൽ സ്കൂട്ടറിന്റെ താക്കോൽ ദാന കർമ്മവും അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ നിർമ്മിച്ച് നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നാടിന് സമർപ്പിച്ചു. ക്ലാസ് റൂം ലൈബ്രറി ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം.റാസിയും സ്കൂൾ റേഡിയോ ക്ലബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രനും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.എം.പരമേശ്വരൻ, വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ്, ബ്ലോക്ക് മെമ്പർ സന്ധ്യ, വാർഡ് മെമ്പർ ഷീജ, മണികണ്ഠൻ, പി.ടി.എ ഭാരവാഹികൾ, മോഹന ചന്ദ്രൻ, ഈട്ടിമുട് മോഹനൻ, ബാബുരാജ്, അർച്ചന, പ്രിൻസിപ്പൽ അജീബ്‌, വി.എച്ച്.എസ്.ഇ മേധാവി ഷാജികുമാർ, ഹെസ്മിസ്ട്രസ് ശ്രീലത, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ജോയിമോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്. ടി.എസ്.പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.