മൂലൂരിന്റെ ശതോത്തര കനക ജൂബിലി ആഘോഷം 28ന്

ചിറയിൻകീഴ്: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ്റെയും തിരുവനന്തപുരം മൂലൂർ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മൂലൂരിൻ്റെ ശതോത്തര കനക ജൂബിലിയുടെയും കവി രാമായണത്തിൻ്റെ ശതോത്തര രജത ജൂബിലിയുടെയും ആഘോഷം 28ന് കായിക്കര ആശാൻ സ് മാരക ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കും. സെമിനാറിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രൊഫ.സഹൃദയൻ തമ്പി അദ്ധ്യക്ഷനാകും. ‘മൂലൂർ പ്രതിഭയും പോരാളിയും’ വിഷയത്തിൽ ആശാൻ അസോസിയേഷൻ ട്രഷറർ ഡോ.ബി ഭുവനേന്ദ്രനും, ‘കവിരാമായണം കവികൾക്കൊരു നീതിപീഠം’ വിഷയത്തിൽ പ്രൊഫ.വി എ വിജയയും, ‘മൂലൂർ എസ് പത്മനാഭപണിക്കർ ദാർശനികനും കവിയും’ വിഷയത്തിൽ വി ദത്തനും പ്രബന്ധം അവതരിപ്പിക്കും. മൂലൂർ അനുസ് മരണ കവിയരങ്ങിൽ ഡോ.വെൺമതി ശ്യാമളൻ അദ്ധ്യക്ഷനാകും. വൈകിട്ട് നാലു മുതൽ മൂലൂർ അനുസ് മരണ പൊതുസമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷനാകും. മുല്ലക്കര രത്നാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.