മുറിഞ്ഞ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

മംഗലപുരം : കേരള പൊതുമരാമത്ത് വകുപ്പ് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിൽ നാഷണൽ ഹൈവേയേയും വേങ്ങോട് – പോത്തൻകോട് ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിച്ച് പുനർനിർമ്മിക്കുന്ന മുറിഞ്ഞ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം നിർവഹിച്ചു. മുറിഞ്ഞപാലത്തിനു സമീപം ചേർന്ന യോഗത്തിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അദ്ധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് എഇ വിനോദ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാ ദേവി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ എം യാസിർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുമ ഇടവിളാകം, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വേണുഗോപാലൻ നായർ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയമോൻ, എം.എസ് ഉദയ കുമാരി, സിപിഐ ചിറയിൻകീഴ് മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡൻറ് ഗോപകുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം തോന്നയ്ക്കൽ രവി, തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജി സതീശൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജയ സ്വാഗതം ആശംസിച്ച ചടങ്ങിൽ പാലങ്ങൾ വിഭാഗം പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു എൻ കൃതജ്ഞത രേഖപ്പെടുത്തി.