നഗരൂരിൽ വൃദ്ധജന ക്ലിനിക്ക് സംഘടിപ്പിച്ചു

നഗരൂർ :നഗരൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി മുഖാന്തിരം നടപ്പിലാക്കുന്ന വൃദ്ധജന ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. രഘു നിർവഹിച്ചു. പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞവർക്ക് സൗജന്യ മരുന്ന് ലഭിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഗതൻ അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീബ, വാർഡംഗം ബീന, മെഡിക്കൽ ഓഫീസർ അജിത എന്നിവർ പങ്കെടുത്തു