കിളിമാനൂർ സ്വദേശി കല്ലാറിൽ മുങ്ങി മരിച്ചു

കിളിമാനൂർ : കല്ലാറിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കയത്തിൽപ്പെട്ടു മുങ്ങി മരിച്ചു. കിളിമാനൂർ സ്വദേശിയും ലണ്ടനിൽ ജോലിയുളളതുമായ രാമകൃഷ്ണൻ എന്ന പ്രശോഭ് കുമാർ (54)ആണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ നാല് പേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കല്ലാർ വഞ്ചിപ്പാറ കടവിന് സമീപമാണ് സംഭവം. പ്രശോഭ് കയത്തിൽ മുങ്ങി താഴ്ന്നപ്പോൾ സുഹൃത്തുക്കൾ നിലവിളിച്ചു. നാട്ടുകാർ എത്തി പ്രശോഭിനെ പുറത്തെടുത്ത് വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിമാനൂരിൽ നിന്ന് അഞ്ചംഗ സംഘം പൊന്മുടി സന്ദർശിക്കeൻ എത്തിയതായിരുന്നു. തിരിച്ചു കല്ലാറിൽ എത്തി കുളിക്കാൻ ഇറങ്ങിയ പ്പോഴാണ് ദുരന്തം. പ്രശോഭ്കുമാർ വർഷങ്ങളായി ലണ്ടനിലാണ്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. മൃതദേഹം വിതുര ആശുപത്രിമോർച്ചറിയിൽ