നിലയ്ക്കാമുക്ക് യുപിഎസിൽ ഗണിതോത്സവം

വക്കം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കെ ഡിസ്കിൻ്റെ കൂടി സഹകരണത്തോടെ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഗണിതോത്സവം നിലയ്ക്കാമുക്ക് ഗവ.യു.പി.എസിൽ നടന്നു. അഡ്വ.ബി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി അദ്ധ്യക്ഷനായി. എസ് കൃഷ്ണ ക്യാമ്പ് വിശദീകരണം നടത്തി. എൻ ബിഷ്ണു, കെ പ്രസന്ന, എൻ ഷൈലജാബീഗം, വി അജയകുമാർ, വി അരുൺ, ആർ ഗിരിജ തുടങ്ങിയവർ സംസാരിച്ചു. എസ് വി ജയറാം സ്വാഗതവും ഷീലബീഗം നന്ദിയും പറഞ്ഞു. തുടർന്ന് ഗണിതോത്സവം നടന്നു. മൂന്ന് ദിവസങ്ങളിലായാണ് ഗണിതോത്സവ ക്യാമ്പ് നടക്കുന്നത്.