പൗരത്വനിയമ ഭേദഗതിക്കെതിരെ അടൂർ പ്രകാശ് എംപിയുടെ ലോങ്ങ്‌ മാർച്ച്‌ നാളെ

ആറ്റിങ്ങൽ: പൗരത്വനിയമ ഭേദഗതിക്കെതിരെ,  രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി.ലോങ്മാർച്ച് നടത്തുന്നു. നാളെ രാവിലെ 8 മണിക്ക് കല്ലമ്പലം ജംഗ്ഷനിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ലോങ്ങ്‌ മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 6 മണിക്ക് കണിയാപുരത്ത് എത്തിച്ചേരുന്ന ലോങ്ങ്‌ മാർച്ചിന്റെ സമാപനസമ്മേളനം കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം പ്രവർത്തകർ ലോങ്ങ്‌ മാർച്ചിൽ അണിനിരക്കുമെന്നാണ് വിവരം.