പ്ലാസ്റ്റിക്കിനെ അകറ്റാൻ നെല്ലനാട് പഞ്ചായത്തിൽ തുണി സഞ്ചികൾ..

നെല്ലനാട് : പ്ലാസ്റ്റിക് മുക്ത പഞ്ചായത്തായി നെല്ലനാട് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ വിടുകളിൽ തുണി സഞ്ചികൾ എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. തുണി സഞ്ചികളുടെ വിതരോണോദ്ഘാടനം സബ് കളക്ടർ അനുകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളായ എൻ.എസ്.എസ് വോളണ്ടിയർമാർക്കും സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 24ന് പൊതുജന പങ്കാളിത്തത്തോടെ സ്റ്റേറ്റ് ഹൈവേയുടെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും, ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങൾക്ക് ഹരിതസർട്ടിഫിക്കറ്റ് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എസ്. പരമേശ്വരൻ, ബീനാ എസ്.നായർ, പഞ്ചായത്ത് അംഗം ബിന്ദു എന്നിവർ പങ്കെടുത്തു.