മരത്തിൽ തൂങ്ങിയ വൃദ്ധൻ കയർ പൊട്ടി താഴെ വീണ നിലയിൽ, ആള് മരിച്ചു..

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാമനപുരം ഇരുളൂർ പത്മനാഭ മന്ദിരത്തിൽ ചെല്ലപ്പൻപിള്ളയുടെ മകൻ ശശിധരൻ നായർ. സി (70) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ ഇരുളൂർ വാർഡിൽ റേഷൻ കടയുടെ പിന്നിലെ വയലിനോട്‌ ചേർന്നുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടത്. റബ്ബർ മരത്തിന്റെ താഴെയാണ് മൃതദേഹം കാണപ്പെട്ടത്. മാത്രമല്ല ശരീരത്ത് മുറിവുകളും ഉണ്ട്. തൂങ്ങി മരിക്കാൻ മരത്തിൽ കെട്ടിയ കയർ പൊട്ടി വീണ് പന്നിയോ പട്ടിയോ അക്രമിച്ചതാകാം മുറിവുകൾ എന്നാണ് പ്രാഥമിക നിഗമനം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ശശിധരൻ നായർ കുറച്ചു ദിവസമായി കാരേറ്റ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.

മക്കൾ : സുധി, സുമി