പള്ളിക്കൽ ആറയിൽ കല്ലുവിള കുറ്റിക്കാട് റോഡിന്റെ നവീകരണത്തിന് തുടക്കമായി

പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ ആറയിൽ കല്ലുവിള കുറ്റിക്കാട് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. 201-2016 കാലത്ത് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയസമിതി രൂപീകരിച്ച് ഈ റോഡിനായി 17,5000 രൂപയോളം മുടക്കി വസ്തുവാങ്ങി പഞ്ചായത്തിന് വിട്ടു നൽകിയിരുന്നു. റോഡ് ആധുനിക രീതിയിൽ നവീകരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. കാൽനടപോലും ദുഷ്കരമായ ഈ പാത നവീകരിക്കണമെന്ന പള്ളിക്കൽ പഞ്ചായത്തിന്റെ ആവശ്യം വി. ജോയി എം.എൽ.എ ഏറ്റെടുക്കുകയും ആസ്തിവികസന ഫണ്ടിൽ നിന്ന് 36,60000 രൂപ അനുവദിക്കുകയുമായിരുന്നു. റോഡിന്റെ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, പഞ്ചായത്തംഗങ്ങളായ പ്രസന്ന ദേവരാജൻ, ഷീജ ജി.ആർ, പള്ളിക്കൽ നസീർ, പള്ളിക്കൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ഡോ. രവീന്ദ്രലാൽ, മണി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു