ജനമൈത്രി പോലീസിന്റെ കാരുണ്യം : തെരുവിൽ അലഞ്ഞു നടന്ന വൃദ്ധന് ആശ്വാസം

പാലോട് :പാലോട് പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതും മാനസിക വൈകല്യമുളളതും അവശ നിലയിലുള്ള വൃദ്ധനെ പാലോട് ജനമൈത്രി പോലിസിന്റെ അഭിമുഖ്യത്തിൽ നെടുമങ്ങാട് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ സഹായത്തോടെ ഏറ്റെടുത്ത് വട്ടപ്പാറ എസ്‌ഐസിസി അധികൃതരെ ഏൽപ്പിച്ചു . പെരിങ്ങമല ഇഖ്ബാൽ സ്കൂളിലെ പ്ലസ്‌ വൺ വിദ്ധ്യാർത്ഥിനികളാണ് ഇയാളുടെ അവസ്ഥ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കൂടാതെ ഇവർ ഇയാൾക്ക് ആഹാരവും വാങ്ങി നൽകിയിരുന്നു. പാലോട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ മനോജിന്റെ നിർദേശാനുസരണം പാലോട് ജനമൈത്രി സി.ആർ.ഒ ,എസ്.ഐ ഇർഷാദ്, എ.എസ്.ഐ അജി, ട്രൈബൽ ജനമൈത്രി സി.ആർ.ഒ മാധവൻ എന്നിവരാണ് ടിയാനെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിൽ ആക്കിയത്.