പനവൂരിൽ ലഹരി വിരുദ്ധ റാലിയുമായി വിദ്യാർത്ഥികൾ

പനവൂർ : പനവൂർ മുസ്ലിം അസ്സോസിയേഷൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻഎസ്എസ് യൂണിറ്റും കേരള എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നിന്നു പുറപ്പെട്ട റാലി പനവൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡൻറ് കിഷോർ ലഹരിവിരുദ്ധ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാഹർ. എസ് സ്വാഗതം ആശംസിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ശൈഖ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം അസോസിയേഷൻ സെക്രട്ടറി തെന്നൂർ ഹംസ മുഖ്യ അതിഥിയായിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ശിഹാബുദ്ധീൻ ചടങ്ങിന് ആശംസ അർപ്പിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സ് ലീഡർ അശ്വിൻ എസ്. നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. റാലിയുടെ സമാപനത്തോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവല്ക്കരണ നാടകം അവതരിപ്പിച്ചു