പോലീസുകാരെ മർദ്ദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : പോലീസുകാരെ മർദ്ദിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ തിരുവനന്തപുരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി അഭിജിത്ത് (25), കരമന സ്വദേശി പ്രവീൺകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.

പൊതുസ്ഥലത്തുവെച്ച് അടിപിടി കൂടിയതിൽ കേസെടുത്തത്തിലുള്ള വിരോധം കാരണമാണ് ഇവർ സ്റ്റേഷൻ ഉള്ളിൽ അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകശ്രമം കഞ്ചാവ് കച്ചവടം ആളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിൽ കേരളത്തിനകത്തും പുറത്തും പ്രതികളാണ് ഇവർ. തമിഴ്നാട് രാജക്കമംഗലം പോലീസ് സ്റ്റേഷനിലെ ഒരു കിഡ്നാപ്പിംഗ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് പ്രതികൾ ഇത്തരത്തിൽ വീണ്ടും അക്രമം നടത്തിയത്.

തിരുവനന്തപുരം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.