പോങ്ങനാട് വെന്നിച്ചിറയിൽ ആധുനിക നിലവാരത്തിൽ സ്വിമ്മിംഗ് പൂൾ ഒരുങ്ങുന്നു

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പോങ്ങനാട് ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വെന്നിച്ചിറ കുളത്തിനോടനുബന്ധിച്ച് പഞ്ചായത്ത് നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്വിമ്മിങ് പൂൾ നിർമ്മിക്കുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാം ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്.എസ് സിനി സ്വാഗതമാശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ലിസി, ഗ്രാമപഞ്ചായത്തംഗം എസ്.അനിത് സിപിഐ എം നേതാവ് എൻ.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. അക്വാട്ടിക്സ് പരിശീലകൻ സുനിൽ കൃതജ്ഞത രേഖപ്പെടുത്തി.