പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രേംനസീർ അനുസ്മരണം നടന്നു

ചിറയിൻകീഴ് : മലയാളത്തിന്റെ നിത്യ വസന്തം പ്രേംനസീറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ചിറയിൻകീഴ് കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രേം നസീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി ശശി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രേംനസീർ അനുസ്മരണവും അവാർഡ് ദാനവും നടത്തി. പ്രേംനസീറിന്റെ ജീവിത ചരിത്രം പുസ്തകം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ പ്രകാശനം ചെയ്തു. പ്രേം നസീർ സിമിനികളുടെ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎ.എസ് ശ്രീകണ്ഠൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ ആർ ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രേം നസീറിന്റെ ജീവിത ചരിത്രത്തെ കുറിച്ച് അനിലാൽ സംസാരിച്ചു.

പിടിഎ പ്രസിഡന്റ്‌ ഭുവൻ ശ്യാം അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സൈന ബീവി , സുജ , സാംബശിവൻ , ഷാജഹാൻ, കിഴുവിലം കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.