പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലംകോട് വൻ പ്രതിഷേധ റാലിയും മഹാ സമ്മേളനവും

ആലംകോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലംകോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പൗരാവകാശ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം പൂവമ്പാറ മുതൽ ആലംകോട് വരെ നടന്ന പൗരാവകാശ സംരക്ഷണ റാലിയിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു.

തുടർന്ന് ആലംകോട് മുസ്ലിം പള്ളിക്കു സമീപം നടന്ന ബഹുജന സമ്മേളനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.

വിവിധ സംഘടനകളും സമീപം ജമാഅത്തുകളിൽ നിന്നും നിരവധി ആളുകൾ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.

അഡ്വ എം. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.ശിഹാബുദ്ദീൻ ഫൈസി, അഡ്വ ബി. സത്യൻ എംഎൽഎ, നഗരസഭ ചെയർമാൻ എം പ്രദീപ്‌, പി.ജെ നഹാസ്, മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.എസ് അനൂപ്,  കോൺഗ്രസ്‌ നേതാവ് ആലംകോട് അഷറഫ്,  വിവിധ സാമൂഹിക, രാഷ്ട്രീയ, മത നേതാക്കൾ തുടങ്ങിവർ പങ്കെടുത്തു.