അഞ്ചുതെങ്ങ് മുടിപ്പുര വാക്സിനേഷൻ സെന്ററിൽ പോളിയോ വിതരണം നടന്നു

അഞ്ചുതെങ്ങ് : പൾസ് പോളിയോ തുള്ളിമരുന്നു വിതരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് മുടിപ്പുര വാക്സിനേഷൻ സെന്ററിലെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പോളിയോ മയലറ്റീസ് അഥവാ പിള്ള വാതം സമൂഹത്തിൽ നിന്നും എല്ലാതാക്കുന്നതിനാണ് 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്നുകൾ നൽകുന്നത്. വാർഡുമെമ്പർ ലിജാ ബോസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി ലക്ഷ്മി, ജൂനിയർ പബ്ളിക്ക് ഹെൽ ത്ത് നഴ്സ് അനീഷമോൾ,  അംഗൻവാടി റ്റീച്ചർ സിനി ബൈജു, ജി.ശശിലേഖ തുടങ്ങിയവർ പങ്കെടുത്തു.