കൈലാസംകുന്ന് പി.വി.എൽ.പി.എസ്സിൽ ‘നാട്ടു സംസ്കൃതം 2020’

തട്ടത്തുമല : തട്ടത്തുമല കൈലാസംകുന്ന് പി.വി.എൽ.പി.എസ്സിൽ നാട്ടു സംസ്കൃതം 2020’കുഞ്ഞുങ്ങളുടെ മഹാമേള സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു. ഹൈ ടെക് നിലവാരത്തിലേക്ക് ഉയർന്നു സ്കൂളിന്റെ ഹൈ ടെക് പ്രഖ്യാപനവും ഡിജിറ്റൽ ഹാൾ ഉദ്ഘാടനവും വിവിധ വ്യക്തികളെ ആദരിക്കലും ചടങ്ങിൽ നടന്നു.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ സ്വാഗതമാശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, വാർഡ് മെമ്പർ ഷാജു മോൾ, പഴയകുന്നുമ്മേൽ പഞ്ചായത്ത് മെമ്പർ ജി.എൽ അജീഷ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രിൻസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ പ്രകാശ്, വല്ലൂർ രാജീവ്‌, ശശിധരൻ നായർ, പി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.