റിപ്പബ്ലിക് ദിനാഘോഷവും ‘എന്റെ അഞ്ചുതെങ്ങ് ‘ ക്യാമ്പയിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനവും സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ്: ഭാരതീയ ജനതാ പാർട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ”എന്റെ അഞ്ചുതെങ്ങ് ” ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു.

ബിജെപി നെടുങ്ങണ്ട ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കിണറ്റഴികം മൈതാനിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തികൊണ്ട് ആരംഭം കുറിച്ചു. ബി ജെ പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉദയസിംഹന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം ബി ജെ പി ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സാബുവും “എന്റെ അഞ്ചുതെങ്ങ് ” പഞ്ചായത്ത് തല പ്ലാസ്റ്റിക് ബോധവത്കരണ ക്യാമ്പയിൻ ഉദ്‌ഘാടനവും തുണി സഞ്ചി വിതരണോദ്‌ഘാടനവും ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം വിലോചന കുറുപ്പും നിർവഹിച്ചു.

പരിപാടിയിൽ സ്വാഗതം മിനി പി എസും
വിമുക്ത ഭടന്മാരെ ആദരിക്കൽ ആശംസ പ്രസംഗം സരസ്വതി എസ് (റിട്ട. സാമൂഹിക നീതി വകുപ്പ് ഓഫീസർ )പ്ലാസ്റ്റിക്കും ആരോഗ്യ ശീലങ്ങളും എന്ന വിഷയത്തിൽ
ഡോക്ടർ ആര്യ എസ് (എസ് എച് എസ് ജില്ലാ ആയുർവേദ ആശുപത്രി, വർക്കല) കൃതജ്ഞത ഷൈലജ ദിനേശൻ എന്നിവർ പങ്കെടുത്തു.