റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പി. വേലപ്പൻ നായർ നിര്യാതനായി.

തിരുവനന്തപുരം : കേരള പോലീസ് സർവീസിൽ നിന്നും പോലീസ് സൂപ്രണ്ട് ആയി വിരമിച്ച പി വേലപ്പൻ നായർ എറണാകുളത്ത് മകളുടെ വീട്ടിൽ വച്ച് നിര്യാതനായി. കൊല്ലം, തിരുവനന്തപുരം ജില്ലകളെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർ ആയും സർക്കിൾ ഇൻസ്‌പെക്ടർ ആയും ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയാണ് സർവിസിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് സർക്കാരിന്റെ വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്.

നിർമലയാണ് ഭാര്യ. അനൂരൂപ് വി നായർ (കാനഡ), ഗൗരിപ്രിയ എന്നിവർ മക്കളും ശ്രീദേവി (കാനഡ), ജിബിൻ സദാനന്ദൻ ( ഇന്ത്യോനേഷ്യ ) എന്നിവർ മരുമക്കളും. ഇന്ന് (ബുധൻ ) തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ധന്യ രമ്യ തിയേറ്റർന് പുറകിലുള്ള നിർമാല്യം വീട്ടിൽ മൃതദേഹം രാവിലെ 8 മണി മുതൽ 2 മണി വരെ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചക്ക് 2 ന് ശേഷം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.