തിരുവനന്തപുരം റവന്യൂ ജില്ലാ അധ്യാപക സംഗമവും സാഹിത്യ മത്സരങ്ങളും സമാപിച്ചു

കണിയാപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പതിനാലാമത് റവന്യൂ ജില്ലാ അധ്യാപക സംഗമവും സാഹിത്യ മത്സരങ്ങളും സമാപിച്ചു പ്രസ്തുത സംഗമം അഡ്വ അടൂർ പ്രകാശ് എം.പി ഉത്ഘാടനം നിർവഹിച്ചു . അധ്യാപക സാഹിത്യ മത്സരങ്ങളിൽ കണിയാപുരം സബ് ജില്ല 85 പോയിന്റ് നേടി ഒന്നാമതെത്തി, 48 പോയിന്റ് നേടി കിളിമാനൂർ സബ് ജില്ല രണ്ടാം സ്ഥാനവും 41 പോയിന്റ് നേടി വർക്കല സബ് ജില്ല മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനം SCERT റിസർച്ച് ഓഫീസർ ഡോ.സഫീറുദ്ദീൻ ഉത്ഘാടനം ചെയ്തു, പ്രസ്തുത യോഗത്തിൽ അനീസ് കരുവാരക്കുണ്ട് സ്വാഗതവും, അറബിക് സ്പെഷ്യൽ ഓഫീസർ വി.അബ്ദുൽ റഷീദ് അധ്യക്ഷത വഹിക്കുകയും,വി.എം മുജീബ് നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു