സദനത്തിൽ വിദ്യാലയത്തിൽ ചുമരെഴുത്ത് പരിപാടിക്ക് തുടക്കമായി

മണമ്പൂർ : കുട്ടികളുടെ സർഗ്ഗാ ത്മക വളർച്ചയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മണമ്പൂർ സദനത്തിൽ വിദ്യാലയത്തിൽ ചുമരെഴുത്ത് പരിപാടിക്ക് തുടക്കമായി . കുട്ടികൾക്ക് തങ്ങളുടെ ഉള്ളിലെ ആശയങ്ങളെ സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് സ്ക്കൂൾ അങ്കണത്തിൽ പ്രത്യേകമായി ഒരിടത്ത് ചുമരെഴുത്തിനുള്ള സ്ഥലം അനുവദിച്ചത് .

പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കറുത്ത നിറമുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇതിൽ കവിതകളോ കഥകളോ എഴുതാനും ചിത്രങ്ങൾ വരക്കാനും സൗകര്യമുണ്ട് . ചുമരെഴുത്തിന്റെ ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു . ചടങ്ങിൽ സ്കൂൾ വിഷൻ മാനേജർ ദിലീപ് നാരായണൻ , പ്രിൻസിപ്പാൾ ശാലിനി തുടങ്ങിയവർ പങ്കെടുത്തു . പ്രകൃതി ജീവിതവുമായി കുട്ടികളെ ഇണക്കിചേർക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച മണ്ണെഴുത്തിന്റെ വിജയത്തെ തുടർന്നാണ് സ്കൂളിൽ ചുമരെഴുത്തെന്ന ആശയത്തിന് തുടക്കം കുറിച്ചത്.