സെക്രട്ടേറിയറ്റിനു മുന്നിൽ കീടനാശിനി കഴിച്ച് മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ സ്വദേശി രാജു(46)വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽെവച്ച് രാജു കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. പ്രാഥമിക ചികിത്സകൾക്കുശേഷം ഇയാളെ രണ്ടാം വാർഡിലേക്കുമാറ്റി.